കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിലെ ചിറവക്ക് - രാജരാജേശ്വര ടെംപിൾ - ആടിക്കുംപാറ റോഡിൽ ഡ്രെയ്നേജ് നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. ചിറവക്ക്, ഇരിട്ടി ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ മന്ന സയ്യിദ് നഗർ കാര്യാമ്പലം റോഡ് വഴി കടന്നുപോകണം