PAYANGADI WEATHER
Sunenergia ad
Info Payangadi

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി

 


കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിന്റെ പരിസരത്തു നിന്നും മൊബൈൽ ഫോൺ കണ്ടെത്തി. പത്താം നമ്പർ സെല്ലിന്റെ മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും പലതവണ കണ്ണൂർ ജയിലിൽനിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു.

പതിവു പരിശോധനയ്ക്കിടെയാണ് സ്മ‌ാർട്ട് ഫോൺ കണ്ടെത്തിയത്. ഇത് ആരുടേതാണെന്നതു സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ സൗകര്യമുണ്ടെന്ന് സൗമ്യ വധക്കേസിൽ ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു. പണം നൽകിയാൽ പുറത്തേക്കു വിളിക്കാൻ കഴിയുമെന്നും പറഞ്ഞിരുന്നു.

അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് ജയിലിലെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയിലിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയ വാർത്ത പുറത്തുവരുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.