പരിയാരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സംരക്ഷിക്കേണ്ടവർ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം കാരണം മർദ്ദിച്ച് ദേഹോപദ്രവം ചെയ്തുവെന്ന കുട്ടിയുടെപരാതിയിൽ മൂന്നു പേർക്കെതിരെ ബാലാവകാശ സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തു.
തളിപ്പറമ്പ് നഗരസഭയിൽ താമസക്കാരനായ 14കാരൻ്റെ പരാതിയിലാണ് പരിയാരം അമ്മാനപ്പാറയിലെ നഫീസ, മുസമ്മൽ, വർഷ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. കുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽഇക്കഴിഞ്ഞ ജൂലായ് മാസം വരെ അമ്മാനപാറയിൽ വീട്ടുതടങ്കലിൽ വെച്ച് പ്രതികൾ കൈകൊണ്ട് അടിച്ചും രണ്ടാം പ്രതി കഴുത്തിന് പിടിച്ചും ദേഹോപദ്രവം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.