വെള്ളരിക്കുണ്ട് : രാത്രിയിൽ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോ തടഞ്ഞ് ഡ്രൈവറെ കല്ല് കൊണ്ട് തലക്ക് കുത്തി വധിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ. ബളാൽ അരിങ്കല്ല് ചെമ്പഞ്ചേരി സ്വദേശി എം.സുനിലിനെ (39)യാണ് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ പി സതീഷ് അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി 11 മണിയോടെ ബളാൽ ചെമ്പഞ്ചേരിയിലായിരുന്നു സംഭവം.
മുൻ വിരോധം വെച്ച് പ്രതി യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോ ഡ്രൈവർ കൂരാങ്കുണ്ടിലെ പി.വി.മധുവിനെ (48) റോഡിൽ കല്ല് നിരത്തി മാർഗ്ഗ തടസ്സം സൃഷ്ടിച്ച് ഓട്ടോ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ട് തലക്ക് മാരകമായ മുറിവേറ്റ ഓട്ടോ ഡ്രൈവറെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.