ആലക്കോട് ചീട്ടുകളിസംഘം പോലീസ് പിടിയിൽ
ആലക്കോട്: ആലക്കോട് ചീട്ടുകളിസംഘം പോലീസ്‌പിടിയിൽ.വെള്ളാട് മണ്ണൻകുണ്ടിലെ എം.സലീം(42),മണാട്ടി പുതിവീട്ടിൽ സി.ശ്രീജിത്(43),കോട്ടക്കടവ് മുള്ളേറ്റിൽ വീട്ടിൽ കെ.എം.വിനോദ്(45),മണാട്ടി പെരുമ്പടത്ത് വീട്ടിൽ പി.അജേഷ്(39) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.ഇന്നലെ രാത്രി 11.45 ന് കുറ്റിപ്പുഴ കരുവൻചീത്ത റോഡ് ജംഗ്ഷനിൽ പൊതുസ്ഥലത്ത് വെച്ചാണ് പുള്ളിമുറി ചീട്ടുകളിയിൽ ഏർപ്പെട്ടിരിക്കെ ഇവർ പിടിയിലായത്.