PAYANGADI WEATHER
Sunenergia ad
Info Payangadi

വി.ആർ.വി. ഏഴോം കാൻഫെഡ് സംസ്ഥാന വൈസ് ചെയർമാനായി ചുമതലയേറ്റു.

 


ശാസ്ത്ര ഡയരക്ടറും പ്രമുഖസാക്ഷരതാ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകനും കൗൺസലിംഗ് വിദഗ്ദ്ധനുമായ

 വി.ആർ. വി ഏഴോം കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) യുടെ സംസ്ഥാന വൈസ് ചെയർമാനായി ചുമതലയേറ്റു.

 തിരുവനന്തപുരത്ത് കാൻഫെഡ് ചെയർമാൻ ഡോ.ബി.എസ് ബാലചന്ദ്രൻ, സിക്രട്ടരി ശ്രീമതി ജയ ശ്രീകുമാർ എന്നിവർക്ക് മുൻപാകെ ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ മാസ്റ്റർക്കൊപ്പം ചെന്നാണ് ചുമതലയേറ്റത്..'



കാൻഫെഡിന്റെ ആദ്യകാലം തൊട്ടുള്ള പ്രവർത്തകനും, കാൻ ഫെഡ്നടപ്പാക്കിയ ഏഴോം സമ്പൂർണ സാക്ഷരതാപരിപാടി, കോഴിക്കോട് കോർപ്പറേഷൻ സാക്ഷരതാ പദ്ധതി, വയനാട് ആദിവാസി ബോധവൽക്കരണ പരിപാടി, കോഴിക്കോട്, മാടായി, തളിപ്പറമ്പ്, പയ്യന്നൂർ ജനകീയ നീതി മേളകൾ തുടങ്ങിവിവിധ പദ്ധതികളുടെ സംഘാടകൻ, സാക്ഷരതാ പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ സാങ്കേതികവൈദഗ്ദ്ധ്യവും വിഭവങ്ങളും ഒരുക്കിയിരുന്ന സ്റെറയിറ്റ് റിസോഴ്സ് സെന്ററിന്റെ മലബാർ മേഖലാ ഡയരക്ടർ, അക്ഷര കേരളം സമ്പൂർണ സാക്ഷരതാ പരിപാടിയുടെ കണ്ണൂർ ജില്ലാ പരിശീലനവിഭാഗം കോഡിനേറ്റർ,സംസ്ഥാന സാക്ഷാതാ മിഷൻ പത്താം തരം തുല്യത കോഴ്സ് കൺവീനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലേയും ലക്ഷദ്വീപിലേയും ആദ്യകാല സാക്ഷരതാ പ്രവർത്തകർക്ക് പരിശീലനം നൽകാൻ ശ്രീ.പി.എൻ പണിക്കർക്കൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

സാക്ഷരതാനന്തര തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി പി.ടി.ഭാസ്കര പണിക്കർ രൂപം നൽകിയ ശാസ്ത്രയുടെ സ്ഥാപക ജനറൽ സിക്രട്ടരിയും ഡയരക്ടറും കണ്ണൂർ ജില്ലാ സാക്ഷരതാ സമിതി അംഗവുമാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.