പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

പരിയാരത്ത് വീട് എഴുതിക്കൊടുക്കാത്തതിന് മകന്‍ അമ്മയെ മര്‍ദ്ദിച്ചു

 


പരിയാരം: വീട് എഴുതിക്കൊടുക്കാത്ത വിരോധത്തിന് അമ്മയെ മര്‍ദ്ദിച്ച മകന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

ഏഴിലോട് അറത്തിപ്പറമ്പിലെ മോലോംകുളങ്ങര വീട്ടില്‍ എം.കെ.പത്മിനിയുടെ(57) പരാതിയിലാണ് മകന്‍ ബിജുവിന്റെ പേരില്‍ കേസെടുത്തത്.ഇക്കഴിഞ്ഞ 11 ന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സ്വര്‍ണ്ണം എടുത്ത് വില്‍പ്പന നടത്തിയത് ചോദ്യം ചെയ്തതും വീട് ബിജുവിന്റെ പേരില്‍ എഴുതിക്കൊടുക്കാത്തതും കാരണംഅശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയുംതടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചെയ്തതായാണ്പരാതി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.