PAYANGADI WEATHER
Sunenergia ad
Info Payangadi

പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തഎട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

 



വളപട്ടണം: പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് സീനിയർ വിദ്യാർത്ഥികളായ എട്ട് പേർ റാഗ് ചെയ്തുവെന്ന പ്രിൻസിപ്പാളിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു. ചിറക്കൽ രാജാസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ ഡോ.എ.എസ്.പ്രശാന്തകൃഷ്ണൻ്റെ പരാതിയിലാണ് സ്കൂളിലെ താണ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ഉൾപ്പെടെഎട്ട് പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.

 ഈ മാസം 13ന് ഉച്ചക്ക് 12.30 മണിക്ക് സ്കൂളിലെ പ്ലസ് വൺ ക്ലാസ് മുറിയിൽ അതിക്രമിച്ച് കയറിയ സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത് തടഞ്ഞുവെച്ച് കൈ കൊണ്ടടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.