PAYANGADI WEATHER
Sunenergia ad
Info Payangadi

ചക്രവാതച്ചുഴി: 5 ദവിസം അതിതീവ്ര മഴ, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 60 കി.മീ വേഗതയിൽ കാറ്റ് വീശിയേക്കാം, കടലാക്രമണ സാധ്യത

 


തിരുവനന്തപുരം :സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട്.

60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശിയേക്കാമെന്നാണ് പ്രവചനം. കടലിൽ ഉയർന്ന തിരമാലകളും രൂപപ്പെട്ടേക്കാം. അതിരപ്പള്ളി-മലക്കപ്പാറ റൂട്ടിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. മലപ്പുറത്തെ മലയോര മേഖലകളിൽ രാത്രി മലവെള്ളപ്പാച്ചിലുണ്ടായി.കാളികാവ് ചിങ്കക്കല്ലിൽ ഏഴു വീടുകളിൽ വെള്ളം കയറി.

കേരള - കർണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തീയതി വരെ മീൻപിടിത്തം വിലക്കി.തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനു സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൻ്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ - വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാണ്.


ഓറഞ്ച് അലർട്ട്

ഓഗസ്‌റ്റ് 04: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

ഓഗസ്‌റ്റ് 05: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

 ഓഗസ്‌റ്റ് 06: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 

ഓഗസ്‌റ്റ് 07: കണ്ണൂർ, കാസർകോട്


യെലോ അലർട്ട്

ഓഗസ്‌റ്റ് 04: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഓഗസ്‌റ്റ് 05: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

 ഓഗസ്‌റ്റ് 06: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

 ഓഗസ്‌റ്റ് 07: മലപ്പുറം, കോഴിക്കോട്, വയനാട്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.