ഉരുവച്ചാൽ ∙ പെരുപാമ്പിന്റെ മുന്നിൽ നിന്ന് 10 വയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നീർവേലിയിലെ ഫൗസിയ മൻസിലിൽ പി.പി.സഫിയയുടെ വീട്ടിനകത്താണ് പെരുമ്പാമ്പ് കയറിയത്. ഇന്നലെ രാത്രി 8ഓടെ നഷ്ഫ പഠിക്കാൻ വേണ്ടി ഒരുങ്ങുന്ന സമയത്താണ് കസേരയിൽ പാമ്പിനെ കണ്ടത്.
വിദ്യാർഥിനി ഭയന്നു നിലവിളിച്ചതോടെ പാമ്പിനെ കണ്ടു വീട്ടുകാരും ഞെട്ടി. വീട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തി. വനം അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.