സംസ്ഥാനസര്‍ക്കാർ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് ഇന്നു മുതല്‍ വിതരണം തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് അതായത് മഞ്ഞ കാർഡുടമകള്‍ക്കാണ് ഈ കിറ്റുകള്‍ ലഭ്യമാകുക.എല്ലാ റേഷൻ കാർഡുടമകള്‍ക്കും ഓണക്കിറ്റ് സൗജന്യമായി ലഭിക്കുമെന്ന തരത്തിലൊരു പ്രചാരണം നേരത്തെ സോഷ്യല്‍ മീഡിയകളില്‍ വന്നിരുന്നു. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റ് ലഭിക്കും. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎല്‍, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്ബാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞള്‍പ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ, തുണി സഞ്ചി എന്നിങ്ങനെ 15 ഇനം സാധനങ്ങളാണ് സൗജന്യ ഓണക്കിറ്റിലുള്ളത്.
സെപ്റ്റംബർ 4ന് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് വിവരം. 6 ലക്ഷത്തില്‍ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് ലഭിക്കുന്നത്. അതേസമയം ബിപിഎല്‍-എപിഎല്‍ കാർഡ് വ്യത്യാസമില്ലാതെ ഒരു റേഷൻ കാർഡിന് 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭിക്കും