പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

മലഞ്ചരക്ക് വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചനിലയിൽ

 


വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ വെള്ളരിക്കുണ്ട് യൂണിറ്റ് വൈസ് പ്രസിഡൻ്റും മലഞ്ചരക്ക് വ്യാപാരിയുമായ ഐക്കര ചാക്കോ എന്ന ബെന്നി ജെയിംസിനെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തിങ്കളാഴ്ചരാത്രിവൈകിയിട്ടും ചാക്കോ വീട്ടിൽ എത്താത്ത തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലഞ്ചരക്ക് കടയുടെ മുകളിലത്തെനിലയിൽ ചാക്കോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചാക്കോയെ കാണാൻ ഇല്ലെന്നവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ ഉൾപ്പെടെ യുള്ള സംഘടനാ പ്രവർത്തകരുംഇവർ വിവരം നൽകിയ തിന്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് എത്തിയിരുന്നു..

ചാക്കോയുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഭാര്യ: പരേതയായ ഡെയ്സി ജെയിംസ്.

മക്കൾ: എബിൻ (ദുബായ്), ബിബിൻ, സിബിൻ

സഹോദരങ്ങൾ : മോളി, സോളി,ജോളി (അദ്ധ്യാപിക ) , പരേതനായ ജോസഫ്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.