പഴയങ്ങാടി∙ ഒഴിവുദിവസങ്ങളിലും സായാഹ്നങ്ങളിലും മാടായിപ്പാറയിൽ എത്തുന്നവരിൽ ചിലർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പാറയിൽതന്നെ തള്ളുന്നത് വ്യാപകമായി. പാറയിൽ നിറഞ്ഞ് നിൽക്കുന്ന കാക്കപൂവിനരികിലാണ് ഏറെ മാലിന്യങ്ങളും തള്ളുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകൾ, ബിയർ ബോട്ടിൽ എന്നിവ പാറയിൽ യഥേഷ്ടംകാണാം.
പാറയിൽ മാലിന്യം തള്ളരുതെന്നും വാഹനങ്ങൾ കയറ്റരുതെന്നും മുന്നറിയിപ്പ്ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഘോഷങ്ങൾ കഴിഞ്ഞ് മാലിന്യം പാറയിൽതന്നെ തള്ളിയാണ് പലരും പോകുന്നത്.ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലെ ഈ അതിക്രമം തടയാൻ ആരും മുന്നോട്ടുവരുന്നില്ല.