പയ്യന്നൂർ: പാതിരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി അക്രമവും കൊല്ലുമെന്ന് ഭീഷണിയും പരാതിയിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂർ കൊറ്റി റെയിൽവെ ഗേറ്റിന് സമീപത്തെ ടി.കെ.പി. ബീഫാത്തിമ (68) യുടെ പരാതിയിലാണ് മകൻ്റെ ഭാര്യയുടെ ബന്ധുക്കളായ നീലേശ്വരത്തെ മഹമ്മൂദ്, ഷിഹാബ്, സെറീന, സാറാ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.
ഈ മാസം12 ന് രാത്രി 11.30 മണിക്ക് കേളോത്ത്റെയിൽവെ ഗേറ്റിന് സമീപത്തെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ പരാതിക്കാരിയുടെ മകനെ ഒന്നാം പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അടിക്കാൻ ശ്രമിക്കവേ തടയാൻ ചെന്ന പരാതിക്കാരിയെ കൈ കൊണ്ട് അടിക്കുകയും സംഭവം കണ്ട് ഓടി വന്ന മകൾ ഹഷാനയെ പിടിച്ചു തള്ളുകയും ചെയ്തു. മകൻ ഭാര്യയുമായി പിണങ്ങി ജീവിക്കുന്നതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.