പയ്യന്നൂർ:കിണറിൽ വീണ ചക്ക എടുക്കുന്നതിനു ഇറങ്ങി കിണറിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി .
കോറോം കൂർക്കര സ്വദേശി വിദ്യാർത്ഥിയായ നവനീത് ആണ് കുടുങ്ങിയത്. വീട്ടുപറമ്പിലെ കിണറിൽ വീണ ചക്ക എടുക്കുന്നതിനു യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇറങ്ങിയത്. തിരിച്ചു കയറാനാകാതെ കിണറിൽ യുവാവ് അകപ്പെട്ട വിവരം മാതാവ്പയ്യന്നൂരിലുണ്ടായിരുന്ന മുത്തച്ഛനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹംഫയർ സ്റ്റേഷനിൽ നേരിട്ട് വന്ന് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ
സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ പി സത്യൻ, പി പി. ലിജു, ജിഷ്ണുദേവ്, അഖിൽ, ഹോം ഗാർഡുമാരായ വി വി പത്മനാഭൻ,ടി കെ സനീഷ് എന്നിവരാണ് റസ്ക്യൂ നെറ്റിൻ്റെ സഹായത്താൽ നവനീതിനെ കിണറിൽ നിന്നും പരിക്കേൽക്കാതെ കരയ്ക്കെത്തിച്ചത്.