എൽ ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ തരിയേരി, തണ്ടപ്പുറം, മീൻകടവ്, എടവച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 13 ന് രാവിലെ എട്ട് മുതൽ വൈകീട്ട് നാല് മണി വരെയും കൊട്ടാനിച്ചേരി, ഏച്ചൂർ കോട്ടം, പടന്നോട്ട്, കച്ചേരി പറമ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയും വില്ലേജ്മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ ഒൻപത് വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ലൈനിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ആറ്റടപ്പ ഡിസ്‌പെൻസറി, ആറ്റടപ്പ അമ്പലം, ആറ്റടപ്പ സ്‌കൂൾ, നൂഞ്ഞിയൻ കാവ് ട്രാൻസ്‌ഫോർമർ പരിധിക്കുള്ളിൽ ആഗസ്റ്റ് 13 ന് രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
എച്ച് ടി ലൈനിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഗോൾഡൻ വർക്ക് ഷോപ്പ്, എം കെ പെട്രോളിയം, കെ വി ആർ നെക്സ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ വൈദ്യുതി മുടങ്ങും.