കണ്ണപുരം: കണ്ണപുരത്ത് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണപുരം മൊട്ടമ്മൽ ഉമ്മിണിക്കുന്നിലെ കാർത്യായനി (69) യാണ് രാവിലെ 10 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.