ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ്. യുവതി കടയിലെത്തിയ ശേഷം തണ്ണിമത്തനുകള്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്രം മൊബൈലില്‍ എടുത്തു. തുടര്‍ന്ന് അത് ചാറ്റ് ജിപിറ്റിയില്‍ അപ്ലോഡ് ചെയ്ത ശേഷം ഇതില്‍ ഏത് തണ്ണിമത്തനാണ് നല്ലതെന്ന ചോദ്യം ചോദിക്കുന്നു.
തുടര്‍ന്ന് ചാറ്റ്ജിപിറ്റി മഞ്ഞ നിറത്തില്‍ അടയാളത്തിലുള്ള ഒരു തണ്ണിമത്തന്‍
അടയാളപ്പെടുത്തിയ ശേഷം അതാണ് നല്ലതെന്ന മറുപടിയും നല്‍കി. തുടര്‍ന്ന് യുവതി ആ തണ്ണിമത്തന്‍ തന്നെ വാങ്ങി. വീട്ടില്‍പ്പോയി തണ്ണിമത്തന്‍ മിറിച്ച് കഴിച്ച യുവതി, അത് നിറയെ നല്ല മധുരമാണെന്നും ചാറ്റ് ജിപിറ്റി കൃത്യമായ തണ്ണിമത്തനാണ് തെരഞ്ഞെടുത്ത് തന്നതെന്നും വീഡിയോയില്‍ പറയുന്നു.
ഈ സംഭവം മുഴുവന്‍ ഒരു റീല്‍ പോലെ ചെയ്താണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. നിരവധി ആളുകള്‍ വീഡിയെ പിന്തുണയ്ക്കുമ്പോള്‍ നിവധി ആളുകള്‍ മോശം കമന്റ് ഇടുകയും ചെയ്യുന്നുണ്ട്.