PAYANGADI WEATHER
Sunenergia ad
Info Payangadi

വീടു കുത്തി തുറന്ന് മോഷണം

 


അമ്പലത്തറ: വീട്ടുകാർ ഉറങ്ങികിടക്കവേ വീട് കുത്തി തുറന്ന് മോഷണ ശ്രമം. പുല്ലൂർ സ്വദേശി പടിഞ്ഞാറേവീട്ടിൽ പത്മനാഭന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. മുൻ വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശ കുത്തി തുറന്നു. മുറിയിലും അലമാരയിലും മറ്റും സൂക്ഷിച്ച രേഖകളുംസാധനങ്ങളും വാരിവലിച്ചിട്ട് മോഷണശ്രമം നടത്തി. 

വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് അമ്പലത്തറ പോലീസിൽ പരാതി നൽകി. വീട്ടിലെ നിരീക്ഷണ ക്യാമറയിൽ രണ്ടു മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.