പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

കൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിക്കെതിരായ ലൈംഗിക അതിക്രമത്തില്‍ പ്രതി അറസ്റ്റില്‍

 


മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിക്കെതിരായ ലൈംഗിക അതിക്രമത്തില്‍ പ്രതി മമ്മദ് അറസ്റ്റില്‍. ഐക്കരപ്പടി പൂച്ചാല്‍ സ്വദേശി മമ്മദ് എന്ന 65 വയസുകാരനാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി നടത്തുന്ന പെട്ടിക്കടയിൽ വെച്ചായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.സംഭവം പുറത്ത് പറയരുതെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥിനി വിവരങ്ങള്‍ മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. ചെറുകാവ് പഞ്ചായത്ത് അംഗവും പ്രാദേശിക ലീഗ് പ്രവര്‍ത്തകരും ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കുടുംബം പറയുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.