PAYANGADI WEATHER
Sunenergia ad
Info Payangadi

കണ്ണൂർ : കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

 

 

ചാലോട്: ചെറുകുഞ്ഞിക്കരിയിൽ കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മലപ്പട്ടം സ്വദേശിയായ സി പി ഗോവിന്ദൻ (71) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് അപകടം. അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് വന്ന കാർ ചാലോട് ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗോവിന്ദനെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പട്ടം തേക്കിൻകൂട്ടത്തിൽ പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ-പദ്‌മാവതി അമ്മ ദമ്പതികളുടെ മകനാണ് ഗോവിന്ദൻ. ഭാര്യ: ഗൗരി കോയാടൻ കോറോത്ത്.

മക്കൾ: കെ കെ നിജിൽ, പ്രജീഷ് (ഇരുവരും അബുദാബി), പ്രിയ (അധ്യാപിക, വയക്കര യുപി സ്കൂൾ). മരുമക്കൾ: അനില (കുറ്റ്യാട്ടൂർ), ജിംന (മട്ടന്നൂർ), ടി സി സുമേഷ് (ചേലേരി, എസ്‌ബിഐ കണ്ണൂർ).

സഹോദരങ്ങൾ: പ്രേമലത (അഴീക്കോട്), ദിവാകരൻ (അഴീക്കോട്), ശ്രീകുമാർ (അഴീക്കോട്). സംസ്കാരം ഇന്ന് ചൊവ്വ ഉച്ചയ്ക്ക് രണ്ടിന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.