ചിറ്റാരിക്കാൽ: സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കാരമല സ്വദേശിയായ കണ്ടത്തിൽ ആൽബർട്ട് (20) ആണ് മരിച്ചത്.
അപകടം ചിറ്റാരിക്കാൽ–ചെറുപുഴ റോഡിലെ നയര പെട്രോൾ പമ്പിന് സമീപത്താണ് ഉണ്ടായത്. ട്രാവലര്‍ പെട്രോള്‍ പമ്പിലേക്ക് തിരിയുന്നതിനിടെ വന്ന സ്‌കൂട്ടര്‍ അടിയില്‍ പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആൽബർട്ടിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.