PAYANGADI WEATHER
Sunenergia ad
Info Payangadi

നിയന്ത്രണം വിട്ട കാർ സ്കൂ‌ൾ മതിലിൽ ഇടിച്ച് അപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം; ആറ് പേർക്ക് പരിക്ക്

 


കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. ദില്ലിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരിച്ചത്. മെറിൻ്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്.


രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. എങ്ങനെയാണ് വാഹനം നിയന്ത്രണം വിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടി സീറ്റിനടിയിലേക്ക് വീണുപോകുകയായിരുന്നുവെന്നാണ് വിവരം. കാറിലുണ്ടായിരുന്ന ടിനു, മെറിൻ, മാത്യു, ശോശാമ്മ, ലൈസമ്മ, കിയാൻ എന്നിവർക്ക് പരിക്കേറ്റു.

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുറ്റിക്കൽ സ്കൂളിൻ്റെ മതിലിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. കുട്ടിയുടെ മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിക്കൽ സെൻറ് തോമസ് എൽപി സ്‌കൂളിന്റെ മതിലിലേക്കാണ് കാർ ഇടിച്ചുകയറിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.