തിരുവനന്തപുരം: വയസുകാരിയെ പീഡിപ്പിച്ച കേസിൽ 46കാരനായ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് ട്യൂഷൻ അധ്യാപകനെ കരമന പൊലീസ് അറസ്റ്റ് ചെയ്‌തത്. 2022ലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
എന്നാൽ ചൈൽഡ് ലൈൻ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ഒന്നിലധികം തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞു. പിന്നാലെ ചൈൽഡ് ലൈൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.