PAYANGADI WEATHER
Sunenergia ad
Info Payangadi

15 കാരിയായ മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാക്കൾ

 


പാലക്കാട്: മകളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു യുവാക്കൾ. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിൻ്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ആഷിഫ്, ഷെഫീഖ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു.

ഇന്നലെ അർധരാത്രിയാണ് റഫീഖിന്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസ്സുള്ള മകളെ ആഷിഫ് പിന്നാലെ നടന്ന് ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. റഫീഖിൻ്റെ ഏക വരുമാനമാർഗമാണ് ഇല്ലാതായത്. കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുടെ ബന്ധുക്കൾ ശ്രമിക്കുന്നതായാണ് വിവരം. ഒത്തുതീർപ്പിന് തയാറല്ലെന്നാണ് റഫീഖ് പറയുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.