പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച്‌ സഹപാഠിയുടെ മാതാപിതാക്കള്‍; എട്ട് പേര്‍ ചികിത്സയില്‍

 


ഇടുക്കി: സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച്‌ സഹപാഠിയുടെ മാതാപിതാക്കള്‍. സംഭവത്തില്‍ എട്ട് കുട്ടികള്‍ക്ക് പരിക്കുണ്ട്.

ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.ബൈസണ്‍വാലിയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം.

ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർഥിയും തമ്മില്‍ സംഘർഷമുണ്ടായി. ഇതിനിടെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.