PAYANGADI WEATHER
Sunenergia ad
Info Payangadi

കണ്ണൂരിൽ വിദ്യാർഥികളടക്കം മൂന്ന്പേർക്ക് തെരുവു നായയുടെ കടിയേറ്റു

 


പരിയാരം നടുവിലിലും ചൊറുക്കളയിലും വിദ്യാർഥികളടക്കം മൂന്ന് പേർക്ക് തെരുവു നായയുടെ കടിയേറ്റു. നടുവിൽ ഗവ. ആശുപത്രിക്ക് സമീപത്തെ എം.ഫാത്തിമ (11), സി.എച്ച്.താ ജുദീൻ (34), ചൊറുക്കള വെള്ളാരംപാറയിലെ സി.കെ. നിബ്രാസ് (13) എന്നിവർക്കാണ് കടിയേറ്റത്.


ഇന്ന് രാവിലെ 8.15 ഓടെ മദ്രസ വിട്ട് മടങ്ങുന്നതിനിടെ യാണ് ഫാത്തിമയെ നായ അക്രമിച്ചത്. കുട്ടിയുടെ കാലിന് നായ കടിക്കുന്നത് കണ്ട് അയൽവാസിയും നടുവിലിൽ ടാക്സി ഡ്രൈവറുമായ താജുദീൻ രക്ഷിക്കാൻ എത്തിയതാണ്. തുടർന്ന് താജുദീന്റെ കൈക്കും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. താജുദീന് സാരമായി പരുക്കേറ്റിട്ടുണ്ട്. നടുവിൽ ഭാഗത്ത് നായ ശല്യം രൂക്ഷമാണ്. കുട്ടികൾ മദ്ര സയിൽ പോകുമ്പോഴും മറ്റും രാവിലെ നാട്ടുകാർ കാവൽ നിൽക്കാറാണ് പതിവെന്ന് നടുവിൽ സ്‌കൂൾ പിടി.എ പ്രസിഡന്റ് ശംസുദീൻ പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.