കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് യുവാവ്. മംഗളൂരു- പുതുച്ചേരി ട്രെയിനിൽ നടന്ന ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. കടലുണ്ടി റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ എത്തിയപ്പോഴായിരുന്നു യുവാവ് കത്തി വീശിയത്. യുവാവിനെ ആർപിഎഫ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
യുവാവിൻ്റെ പരാക്രമത്തെ തുടർന്ന് യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഇയാൾ മദ്യലഹരിയിൽ ആയതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് സ്വദേശിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. മഴു, കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നു.