തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം വീണ്ടും സജീവമായി.
പൊതുവെ കയ്യേറ്റകച്ചവടം കാരണം കാല്‍നടയാത്രപോലും അസാധ്യമായ തളിപ്പറമ്പ് മെയിന്‍ റോഡില്‍ നടപ്പാതപോലും ഇപ്പോള്‍ പൂര്‍ണമായും കയ്യേറിയ നിലയിലാണ്.തൂക്കിയിടുന്ന സാധനങ്ങള്‍ തട്ടിമുട്ടി ആളുകള്‍ക്ക് സുരക്ഷിതമായി വഴിനടന്നുപോകാന്‍ പോലും സാധിക്കുന്നില്ല.
നിരവധിതവണ നഗരസഭാ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടികളും ഉണ്ടാകുന്നില്ല.
പ്രത്യേകിച്ച് ഫാന്‍സി ഫൂട്ട് വേര്‍ സെന്ററിന് സമീപത്തെ ചില കടക്കാരുടെ വിചാരം നടപ്പാത മുഴുവന്‍ അവരുടെ സ്വന്തമാണെന്നാണ്.സുരക്ഷിതമായ കാല്‍നടയാത്രയെങ്കിലും പൊതുജനങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.എന്നാല്‍ സഹകരണ സ്ഥാപനം പോലും തെരുവ് കയ്യേറി കച്ചവടം നടത്തുമ്പോള്‍ മറ്റ് കച്ചവടക്കാര്‍ക്ക് നടത്തിയാല്‍ എന്താ എന്ന ചോദ്യമാണ് ഉയരുന്നത്.