തിരുവനന്തപുരം: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്‍റ് പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. results.hse.kerala.gov.in സൈറ്റില്‍ ഫലം ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാർഥി രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് 22 നകം സമർപ്പിക്കണം. ഉത്തരക്കടലാസിന്‍റെ പകർപ്പിനുള്ള അപേക്ഷയും 22 നുള്ളില്‍ പരീക്ഷാ ഓഫീസില്‍ സമർപ്പിക്കണം.
അപേക്ഷയുടെ മാതൃക www.vhsems.kerala.gov.in ല്‍ ലഭ്യമാണ്. ഇരട്ടമൂല്യനിർണയം കഴിഞ്ഞ വിഷയങ്ങള്‍ക്ക് പുനർമൂല്യനിർണയം സൂക്ഷ്മ പരിശോധന എന്നിവ ഉണ്ടായിരിക്കില്ല.