പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

കൊല്ലത്ത് ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്റെ ഉടമയും സ്റ്റാഫും തൂങ്ങിമരിച്ച നിലയില്‍

 


കൊല്ലം ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്റെ ഉടമയുംസ്റ്റാഫും തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം സ്വദേശി അലി, പളളിക്കല്‍ സ്വദേശി ദിവ്യാമോള്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി ഒരു വര്‍ഷമായി ഇവിടെ തുണിക്കട നടത്തിവരികയാണ്.

കടയിലെ മാനേജരാണ് ദിവ്യാമോള്‍. ഇവര്‍ തമ്മില്‍ സൗഹൃദത്തിലായിരുന്നു എന്ന് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ദിവ്യമോള്‍ വീട്ടില്‍ ചെന്നിരുന്നില്ല. ഇവര്‍ ഒന്നിച്ചാണ് ബാഗ്ലൂരും കോയമ്പത്തൂരും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്.

ഇന്നലെ ദിവ്യമോള്‍ വീട്ടില്‍ ചെല്ലാതിരുന്നപ്പോള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതായാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനക്കാര്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് അകത്ത് ആള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണുന്നത്.

രണ്ട് ഫാനിലായാണ് ഇവര്‍ തൂങ്ങിനിന്നത്. മരിച്ച ദിവ്യ രണ്ട് പെണ്‍കുട്ടികളുടെ മാതാവാണ്. ചടയമംഗലം പോലീസെത്തി മേല്‍നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.