നാളെ കർക്കടകമാസം 16-ം തീയതി (2025 ആഗസ്റ്റ് 1 വെള്ളിയാഴ്ച) മഹാമാരികളെ അകറ്റാൻ മാടായി കാവിൽ മാരി തെയ്യങ്ങളിറങ്ങും. ഉച്ചപൂജക്കു ശേഷമാണ് മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുന്നത്.
മാരികലിയന്‍, മാരികലച്ചി, മാരികുളിയന്‍, മാമാലകലിയന്‍, മാമലകലച്ചി, മാമലകുളിയന്‍ തുടങ്ങി ആറ് മാരിത്തെയ്യങ്ങൾ ഭക്തിയോടെയും തെയ്യപ്പാട്ടുമായി വീടുകളിലേക്ക് എഴുന്നള്ളും.