സോഷ്യൽ മീഡിയയിലെ വ്യാജ ടിക്കറ്റ് പരസ്യങ്ങൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര വിമാനക്കമ്ബനിയായ എമിറേറ്റ്സ്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രവചരിക്കുന്ന ഇത്തരം പരസ്യങ്ങളിൽ ആകൃഷ്ടരായി വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.
എമിറേറ്റ്സ് എയർലൈൻസിൻ്റെ അതേ മാതൃകയിൽ വ്യാജ വെബ്സൈറ്റുകൾ നിർമിച്ചാണ് തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിക്കുന്നതെന്നും ഇത്തരം വ്യാജ പരസ്യങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.