PAYANGADI WEATHER
Sunenergia ad
Info Payangadi

ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വീട്ടിലേക്ക് പടര്‍ന്നു, വീട്ടുപകരണങ്ങൾ അടക്കം കത്തിനശിച്ചു

 


കണ്ണൂര്‍: ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വീട്ടിലേക്കും പടർന്നു. മമ്പുറം മഖാമിന് മുൻവശം എ പി അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് അപകടം. വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രി 12.30 ഓടെയായിരുന്നു അപകടം. തീ വളരെ വേഗം വീടിന്‍റെ ജനലുകളിലേക്കും മുറിലേക്കും പടരുകയായിരുന്നു.

മുറിയിലുണ്ടായിരുന്ന എസി, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കത്തിനശിച്ചു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ ഉറക്കത്തിൽ ആയിരുന്നു. പുറത്ത് വെളിച്ചവും പൊട്ടിത്തെറിയും കണ്ടയുടൻ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്തേക്ക് ഓടിയതുകൊണ്ട് ആളപായം ഒഴിവായി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.