കോഴിക്കോട് : ഡങ്കിപ്പനി പെരുകുന്ന സാഹചര്യത്തിൽ കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിന് ഗൃഹനാഥന് കോടതി ശിക്ഷ വിധിച്ചു.
കോഴിക്കോട് പുറമേരി സ്വദേശി രാജീവന് ആണ് ശിക്ഷ വിധിച്ചത്. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 6000 രൂപ പിഴ ശിക്ഷ വിധിച്ചത്.
വളർത്തു പൂച്ചകൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതിനും ഇയാൾക്ക് ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 45 ദിവസം തടവ് ലഭിക്കും. പുറമേരി പഞ്ചായത്ത് നൽകിയ പരാതിയിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്.