കോമൺ റിക്രൂട്മെന്റ് പ്രോസസ്
പൊതുമേഖലാ ബാങ്കുകളിലെ പിഒ, എസ്ഒ നിയമനങ്ങൾക്കായി ഐബിപിഎസ് നടത്തുന്ന 15–ാം പൊതു എഴുത്തുപരീക്ഷയാണിത്. 11 പൊതുമേഖലാ ബാങ്കുകളിലേക്കാണ് ഐബിപിഎസ് വഴി റിക്രൂട്മെന്റ് (ബാങ്കുകളുടെ പട്ടിക പ്രത്യേകം ചേർത്തിട്ടുണ്ട്). ഐബിപിഎസ് പരീക്ഷ എഴുതിയവരെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തികവർഷത്തെ (2026–27) പിഒ/മാനേജ്‌മെന്റ് ട്രെയിനി, എസ്ഒ നിയമനങ്ങൾക്കു പരിഗണിക്കൂ.
പൊതുപരീക്ഷയിലെ സ്‌കോറിന്റെ അടിസ്‌ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. പിഒ നിയമനത്തിന് ഇന്റർവ്യൂ കൂടാതെ പഴ്സനാലിറ്റി ടെസ്റ്റും നടത്തും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും.
പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലാണു കേന്ദ്രം.
അപേക്ഷാ ഫീസ്: 850 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓൺലൈനിൽ ഫീസ് അടയ്ക്കാം. ∙ഓൺലൈൻ അപേക്ഷ: www.ibps.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാനിർദേശങ്ങൾ വെബ്‌സൈറ്റിൽ.