രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. ആക്ടീവ് കേസുകളുടെ എണ്ണം 7400 ആയി. കേരളത്തില്‍ 2109 കൊവിഡ് ബാധിതര്‍. രാജ്യത്ത് 24 മണിക്കൂറിനിടെ 9 മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 3, മഹാരാഷ്ടയില്‍ 4, തമിഴ്നാട് , രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ രണ്ട് ദിവസം കൊവിഡ് കേസുകളില്‍ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ഇന്ന് 269 പുതിയ കേസുകള്‍ കൂടി റിപ്പേര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7400 ആയി ഉയര്‍ന്നു. 9 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 3 മഹാരാഷ്ടയില്‍ 4 തമിഴ്നാട് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 87 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 2109 പേരാണ് കൊവിഡ് ബാധിതര്‍.
കര്‍ണാടകയില്‍ മാത്രം 132 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 1437 ബംഗാളില്‍ 747 ദില്ലിയില്‍ 637 മഹാരാഷ്ട്ര 613 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.കോവിഡ് രോഗികള്‍ക്ക് അധിക ഡോസ് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പനി ചുമ എന്നിവ നീണ്ട് നിന്നാല്‍ കൊവിഡ് ടെസ്റ്റ് നടത്താനും നിര്‍ദേശം നല്‍കി