പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

കണ്ണൂർ ജില്ലയിലെ സ്കൂളുകളിൽ സൂപ്പർ സൂംബ; പരിശീലന പദ്ധതിക്ക് തുടക്കം



ജില്ലയിൽ പ്രൈമറി തലം മുതൽ ഹൈസ്കൂൾ തലം വരെ ജില്ലയിലെ സ്കൂളുകളിൽ സൂംബ പരിശീലനത്തിനു തുടക്കം. മഴ പ്രതികൂലമായതിനാൽ ചില സ്കൂളുകളിൽ സൂംബ പരിശീലനം ആരംഭിക്കുന്നത് അടുത്ത ദിവസത്തേക്കു മാറ്റിയിട്ടുണ്ട്.  ഇതു സംബന്ധിച്ചു ജില്ലാ വിദ്യാഭ്യാസ അധികൃതർ സ്കൂളുകളിൽ നിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളിലെ മാനസിക സമ്മർദം കുറയ്ക്കുന്നതിന് മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശമാണ് സ്കൂളുകളിൽ സൂംബ ഡാൻസ് ഏർപ്പെടുത്തണമെന്നത്. അധ്യാപകർക്ക് അവധിക്കാല പരിശീലനം നൽകിയപ്പോൾ സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലനം ആരംഭിക്കണം എന്നു നിർദേശിച്ചിരുന്നെങ്കിലും എങ്ങനെ, എപ്പോൾ നടത്തണം എന്നതു സംബന്ധിച്ച് അധ്യാപകർക്ക് ഗൈഡ്‌‌ലൈൻ നൽകിയിട്ടില്ല.ഗെയിമുകൾ, ലഘു വ്യായാമം എന്നിവ കൂടി ഇതോടൊപ്പം ആരംഭിക്കണമെന്നു നിർദേശമുണ്ട്. കായികാധ്യാപകരുടെ നേതൃത്വത്തിലാണ് സൂംബ ഡാൻസ് നടത്തേണ്ടത്. എന്നാൽ, കായിക അധ്യാപകർ ഇല്ലാത്ത ഹൈസ്കൂളുകളും ജില്ലയിലുണ്ട്


പ്രയോജനം പലവിധം


വ്യായാമം ചെയ്യുന്നതിലൂടെ സന്തോഷ ഹോർമോണുകൾ എന്നറിയപ്പെടുന്ന എൻഡോർഫിൻ, ഡോപമിൻ, സെറട്ടോണിൻ എന്നിവയുടെ അളവ് കൂടുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. സൂംബ പോലുള്ള വ്യായാമ മുറകളിൽ ഏർപ്പെടുമ്പോൾ ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. അഡ്രിനാലിന്റെ ഉൽപാദനം കൂടുന്നതിനാൽ രക്തയോട്ടം കൂടുകയും ഊർജം വർധിക്കുകയും ചെയ്യും. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ നേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. സൂംബ പരിശീലിക്കുന്നത് പൊതുവേ ഗ്രൂപ്പ് ആക്ടിവിറ്റി ആയിട്ടായതിനാൽ ഓക്സിടോസിന്റെ ഉൽപാദനം കൂടുന്നു.    ഇത് സാമൂഹിക ബന്ധം വർധിപ്പിക്കുന്നതിന് സഹായിക്കും. ഇതൊരു ന്യൂറോ മസ്കുലാർ ആക്‌ടിവിറ്റി ആയതിനാൽ തന്നെ കുട്ടികളിൽ ശ്രദ്ധ വർധിക്കുന്നു. 


എന്താണ് സൂംബ?


ഡാൻസ് സ്റ്റെപ്പുകൾ ഉൾപ്പെടുന്ന വ്യായാമമാണ് സൂംബ. സൂംബ ചെയ്യുന്നതിന് ഡാൻസ് വശമുണ്ടാകണമെന്ന് നിർബന്ധമില്ല. സൂംബ എന്നത് ഫിറ്റ്നസ് പ്രോഗ്രാമായി കണ്ടാൽ മതിയാകും. പരിചയമില്ലെങ്കിലും അനായാസം പഠിച്ചെടുക്കാം. ചെറിയൊരു വാംഅപ് സെഷനോടെയാണ് സൂംബ പരിശീലനം ആരംഭിക്കുന്നത്.ഒരു മണിക്കൂറിൽ സിൻ എന്ന ആപിൽ ലഭ്യമാകുന്ന പതിനൊന്നോ പന്ത്രണ്ടോ മ്യൂസിക് പ്ലേ ചെയ്യും. അതിനു ശേഷം ചുവടുകൾ വയ്ക്കുന്നു. കൂൾ ഡൗൺ ചെയ്യുന്നതിനായുള്ള സ്‌ട്രെച്ചിങ് സെഷനിലൂടെ അവസാനിക്കും. കിഡ്സ് സൂംബ, അക്വാ സൂംബ തുടങ്ങി പലതരത്തിലുള്ള സൂംബ ഡാൻസ് നിലവിലുണ്ട്.   എട്ടാം ക്ലാസിലെ കലാകായിക പുസ്തകത്തിൽ സൂംബ ഡാൻസ് പരിചയപ്പെടുത്തുന്നുണ്ട്.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.