കോഴിക്കോട് വടകര മുക്കാളിയില്‍ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി താർ ജീപ്പും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. പള്ളൂര്‍ സ്വദേശി തെരേസ നൊവീന റാണി, ധര്‍മ്മടം സ്വദേശി അജ്‌നാസ് എന്നിവരാണ് പിടിയിലായത്.യുവാവിനെ മറ്റൊരു യുവതിക്കൊപ്പമുള്ള ചിത്രം കാണിച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിന്‌റെ താര്‍ ജീപ്പും ഒരു ലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു.