പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

ശക്തമായ കാറ്റിന് സാധ്യത; മലയോര, തീരദേശ മേഖലയില്‍ ജാഗ്രത പാലിക്കണം

 


സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ 5 ജില്ലകളില്‍ റെഡ് അലര്‍ട്ടും 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മലയോര, തീരദേശ മേഖലയില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം വീണ്ടും കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും തീവ്ര മഴയ്ക്കാണ് സാധ്യത. തെലുങ്കാന – റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീനഫലമായി കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്.

ഈ സാഹചര്യത്തില്‍ അടുത്ത 5 ദിവസം സംസ്ഥാന വ്യാപക മഴയ്ക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ തീവ്ര മഴയ്ക്കും മദ്യ കേരളത്തില്‍ അതിശക്തമായ മഴയ്ക്കുമാണ് മുന്നറിയിപ്പ്. ജൂണ്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത.

നാളെയും കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള 5 ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. ബാക്കി 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും വീശിയേക്കും. മോശം കാലാവസ്ഥയായതിനാല്‍ കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകട സാധ്യത മേഖലകളില്‍ നിന്നും അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.