തളിപ്പറമ്പ്: ഒടുവില്‍ തവക്കല്‍ ബസ്സിലെ കണ്ടക്ടര്‍ പി.ആര്‍.ഷീജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു(36)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് മൂന്ന് വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
2023 നവംബര്‍ 24 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഷിജു കണ്ടക്ടറായി ജോലി നോക്കിയ കെ.എല്‍-59 എഫ്-3456 തവക്കല്‍ ബസില്‍ കയറിയ 15 കാരിയുടെ പൃഷ്ഠഭാഗത്ത് തട്ടിയും ശാരീരിക സമ്പര്‍ക്കം മടത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു കേസ്.രണ്ട് കേസുകളാണ് തളിപ്പറമ്പ് പോലീസ് ഇയാളുടെ പേരില്‍ എടുത്തിരുന്നത്.
ഇത് കള്ളക്കേസാണെന്ന് ആരോപിച്ച് ബസ് ജീവനക്കാര്‍ തളിപ്പറമ്പ്-ആലക്കോട് റൂട്ടില്‍ മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.ആലക്കോടുകാരനായ ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷിജുവിന് അനുകൂലമായി ഒരു വീഡിയോ പ്രചരിപ്പിച്ച് വെള്ളപൂശാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ പോലീസിന്റെ കര്‍ശനമായ നിലപാടുകള്‍ മൂലം മിന്നല്‍പണിമുടക്ക് വിജയിച്ചില്ല.പോക്‌സോ പ്രതിക്ക് അനുകൂലമായി പ്രചരിപ്പിച്ച വീഡിയോയും പരിഹാസ്യമായി.തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയാണ് എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.എസ്.ഐ ടി.ഗോവിന്ദനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.