പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

പോളിങ് സ്‌റ്റേഷനില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആക്കും; മൊബൈൽ കയറ്റുന്നതിനുള്ള വിലക്ക് ലഘൂകരിക്കും

 



 

 തിരുവനന്തപുരം  ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ (ഇവിഎം) വിശ്വാസ്യത സംബന്ധിച്ച് വ്യാപകമായ രീതിയില്‍ ബോധവല്‍ക്കരണം നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതു സംബന്ധിച്ചുള്ള കോടതി വിധികളും ഇവിഎം പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ അനുഭവങ്ങളും ഉള്‍പ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കണം നടത്താനാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ദേശീയതലത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. 


തിരഞ്ഞെടുപ്പ് പ്രക്രിയയിലും സമൂലമായ നവീകരണമാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷ്യമിടുന്നതെന്നു കമ്മിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി.പവന്‍ പറഞ്ഞു. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍, അഡീ. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സി.ഷര്‍മിള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പോളിങ് സ്‌റ്റേഷനില്‍ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തും. ഇതോടെ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിക്കും. പോളിങ് ബൂത്തുകള്‍ക്കു 100 മീറ്റര്‍ ഉള്ളിലേക്ക് മൊബൈല്‍ ഫോണുകള്‍ കയറ്റുന്നതിനുണ്ടായിരുന്ന വിലക്ക് ലഘൂകരിക്കും. പോളിങ് ബൂത്തിന്റെ വാതില്‍ക്കല്‍ വരെ ഫോണ്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കും. വാതില്‍ക്കല്‍ സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കും. ടോക്കണ്‍ സംവിധാനത്തിലായിരിക്കും വോട്ടര്‍മാരുടെ ഫോണുകള്‍ സൂക്ഷിക്കുക. വോട്ട് ചെയ്തു തിരിച്ചെത്തുമ്പോള്‍ ടോക്കണ്‍ മടക്കി നല്‍കി ഫോണ്‍ വാങ്ങാന്‍ കഴിയും. പോളിങ് സ്‌റ്റേഷന് 200 മീറ്റര്‍ പുറത്തു മാത്രമേ വോട്ട് ചോദിക്കാന്‍ പാര്‍ട്ടികള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളു. ഇത് 100 മീറ്ററായി കുറച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത് പ്രാവര്‍ത്തികമാക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.