ഇരിട്ടി: ഇരിട്ടി-തളിപ്പറമ്ബ് സംസ്ഥാന പാതയില്‍ പടിയൂർ പൂവത്ത് ലോറി നിയന്ത്രണം വിട്ട് പുഴയരികിലേക്ക് മറിഞ്ഞു.ഇരിട്ടിയില്‍ നിന്നും തളിപ്പറമ്ബിലേക്ക് ചരക്കുമായ പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.സംസ്ഥാന പാതയില്‍ പുഴയോടു ചേർന്ന അപകട സാധ്യതയുള്ള ഭാഗമാണിത്. നിയന്ത്രണം വിട്ട ലോറി റോഡരികിലെ വൈദ്യുതി തൂണ്‍ തകർത്താണു മറിഞ്ഞത്. അപകടത്തില്‍ ആർക്കും പരിക്കില്ല