പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

കാസർഗോഡ് ദേശീയപാതയിൽ കുന്നിടിഞ്ഞു വീണു; ആളപായമില്ല

തിങ്കളാഴ്ച ഉച്ചയോടെയാണ് കാസർഗോഡ് ചെർക്കള ഭാഗത്ത് നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സമീപം കുന്നിടിഞ്ഞു വീണത്.

 


കാസർഗോഡ് ദേശീയപാതയിൽ കുന്നിടിഞ്ഞു വീണു. ചട്ടഞ്ചാൽ – ചെർക്കള ദേശീയപാതയിലാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. സംഭവത്തിൽ ആളപായമില്ല. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി മേൽനോട്ടം വഹിക്കുന്ന മേഘാ കൺസ്ട്രക്ഷൻസ് കമ്പനി, ജനങ്ങളുടെ ജീവൻ വച്ച് പന്താടരുതെന്ന് പ്രദേശവാസികൾ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയാണ് കാസർഗോഡ് ചെർക്കള ഭാഗത്ത് നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സമീപം കുന്നിടിഞ്ഞു വീണത്.

സിമൻ്റ് പൂശി ബലപ്പെടുത്തിയ സംരക്ഷണഭിത്തി അടക്കമാണ് റോഡിലേക്ക് പൂർണ്ണമായും തകർന്നുവീണത്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തിന് മുകളിൽ ജനവാസ മേഖലയാണ്. മേഘാ കൺസ്ട്രക്ഷൻസ് കമ്പനിയാണ് ഇവിടത്തെ നിർമ്മാണ കരാർ ഏറ്റെടുത്തത്.

നിർമ്മാണ പ്രവർത്തികൾ നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ വേണ്ടവിധം മേൽനോട്ടം വഹിക്കുന്നില്ല എന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. കാസർഗോഡ് ജില്ലാ കലക്ടർ കെ ഇമ്പശേഖർ സ്ഥലം സന്ദർശിച്ചു. മണ്ണ് നീക്കിയശേഷവും, ഗതാഗത നിയന്ത്രണം തുടരുമെന്നും കലക്ടർ പറഞ്ഞു. ഒരു ടാങ്കർ ലോറിയും സ്വകാര്യ ബസും കടന്നുപോയതിന് തൊട്ടു പിന്നാലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വൻ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.