കുറ്റ്യാടി: സ്വകാര്യ ലാബില്‍ ഒളിക്യാമറ വെച്ചയാള്‍ പിടിയില്‍. കുറ്റ്യാടിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച ലാബ് നടത്തിപ്പുകാരനാണ് പിടിയിലായത്.
അരീക്കര ലാബ് ഉടമയുടെ സഹോദരൻ അസ്ലമാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയില്‍ കയറിയപ്പോഴാണ് ഒളിക്യാമറ ശ്രദ്ധയില്‍പ്പെട്ടത്. യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അസ്ലമിന്റെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അസ്ലമിൻ്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു വരികയാണ്. യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ മർദിച്ചിരുന്നു. അടികൊണ്ട നിലയിലാണ് ഇയാളെ പൊലീസിന് കൈമാറിയത്.