കൊട്ടിയൂർ മഹാദേവന്റെ സന്നിധിയില്‍ നിന്ന് ആനകളും സ്ത്രീകളും ഇന്ന് മടങ്ങും.ഉച്ചയ്ക്ക് ശീവേലിക്ക് തിടമ്ബ് കയറ്റി ഒരു പ്രദക്ഷിണം കഴിഞ്ഞാല്‍ സ്ത്രീകള്‍ അക്കരെ ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങാൻ തുടങ്ങും.ശീവേലി അവസാനിക്കുമ്ബോള്‍ സ്ത്രീകളാരും അവിടെ കാണാൻ പാടില്ല എന്നാണ് ചിട്ട.
എന്നാല്‍ അവകാശികളായ ആദിവാസി കുറിച്യ സ്ത്രീകളും നങ്യാരമ്മയും ഉല്‍സവം കഴിയുന്നതുവരെ അക്കരെ ക്ഷേത്രത്തില്‍ ഉണ്ടാകും.ശീവേലി കഴിഞ്ഞ് ഭക്തർ നല്‍കുന്ന തറയില്‍ ചോറ് സ്വീകരിച്ച് ആനകള്‍ തിരുവഞ്ചിറയില്‍ പിന്നോട്ട് നടന്ന് ബാവലി പുഴ കടക്കുന്നു.വികാരനിർഭരമായ ചടങ്ങാണിത്.ആനകളെ കാണാൻ പുഴക്കക്കരെ സ്ത്രീകള്‍ കാത്തുനില്‍ക്കും.പീച്ചിയില്‍ രാജീവ്,വഴുവാടി കാശിനാഥൻ,ചെറിയപറമ്ബത്ത് ഗോപാല്‍ എന്നീ ആനകള്‍ക്കാണ് ഇത്തവണ കൊട്ടിയൂരില്‍ തിടമ്ബേറ്റാൻ ഭാഗ്യം ലഭിച്ചത്.