വൈദ്യുത ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കരാര്‍ ജീവനക്കാരന്‍ തൂണില്‍ കുടുങ്ങി.കൊല്ലം സ്വദേശി രാജേഷാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വൈദ്യുത തൂണില്‍ കുടുങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ താഴെയിറക്കി.
ഇന്നലെ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു സംഭവം. അതുവഴി കടന്നു പോകുകയായിരുന്ന പാർസല്‍ ലോറിയുടെ മുകളില്‍ കയറി അതിസാഹസികമായി രാജേഷിനെ താഴെയിറക്കുകയായിരുന്നു.
രാജേഷിനെ ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.