തളിപ്പറമ്പ്: സാമ്പത്തിക ക്രമക്കേടുകള്‍ കൊണ്ട് വിവാദമായ തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനത്തിലെ പിഗ്മി കളക്ടര്‍ ക്ഷേമപെന്‍ഷന്‍ തുകയിലും കയ്യിട്ടുവാരിയതായി ആക്ഷേപം.ഇദ്ദേഹം പെന്‍ഷന്‍ വിതരണം ചെയ്യുന്ന പ്രദേശത്തുള്ളവര്‍ക്ക് ഇതേവരെ പെന്‍ഷന്‍ ലഭിച്ചിട്ടില്ല.
പരാതിയുമായി നിരവധി പേര്‍ സ്ഥാപനത്തില്‍ എത്തുന്നതായാണ് വിവരം.മറ്റൊരാളെ പെന്‍ഷന്‍ വിതരണം നടത്താന്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇവരെ സമാധാനിപ്പിച്ച് വിടുകയാണ്.
പിഗ്മി പണം സ്ഥാപനത്തില്‍ അടക്കാത്ത പ്രശ്‌നത്തിന് പരിഹാരമായെന്ന് സ്ഥാപന മേധാവികള്‍ പറയുന്നുണ്ടെങ്കിലും ആരോപണ വിധേയനായ ജീവനക്കാരന്‍ മാറിനില്‍ക്കുകയാണ്.നേരത്തെയും ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയനായ പിഗ്മി കളക്ടര്‍ തന്നെയാണ് വീണ്ടും സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത്.
ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട അധികൃതര്‍ മൗനം പാലിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്.