PAYANGADI WEATHER
Sunenergia ad
Info Payangadi

പട്ടുവത്ത് സ്കൂട്ടർ സഹിതം കുളത്തിൽ വീണ് 21കാരൻ മരിച്ചു


തളിപ്പറമ്പ :(www.payangadilive.in)
സ്കൂട്ടർ സഹിതം കുളത്തിൽ വീണ് യുവാവ് മരിച്ചു. പട്ടുവം കാവുങ്കൽ കള്ള് ഷാപ്പിന് സമീപത്തെ ഫറാസ് (21) ആണ് മരിച്ചത്. ഫറാസിന്റെ വീട്ടിലെക്ക് പോകുന്ന ചെറിയ വഴിയിലൂടെ സ്കൂട്ടറുമായി പോകുന്നതിനിടെ നിയന്ത്രണംവിട്ട് വഴിയരികിലെ കുളത്തിൽ വീഴുകയായിരുന്നു.

ഇതു വഴി വരികയായിരുന്ന പോസ്റ്റ് വുമൺ ഒച്ച വെച്ച് സമീപവാസികളെ കൂട്ടി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബ്ദുള്ള - പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഫാസില ഏക സഹോദരി

1 comment

  1. 'Scooter Sahitham' heading mistake ullath pole
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.