PAYANGADI WEATHER
Sunenergia ad
Info Payangadi

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കും


സംസ്ഥാനത്ത് പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി ജയ അരി, പച്ചരി മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കൾക്കാണ് വില വർധിക്കുന്നത്.

വില വർധിപ്പിക്കണമെന്ന സപ്ലൈകോയുടെ ആവശ്യം ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഇടതുമുന്നണി യോഗത്തെ അറിയിച്ചു. അതുകൂടി പരിഗണിച്ചാണ് മുന്നണിയോഗം അനുമതി നൽകിയത്. ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ മന്ത്രിക്ക് നിർദ്ദേശം നൽകി.

2 comments

  1. Janakeeya Sarkkar aan polum 🤣😂
  2. നാട് വികസിക്കാൻ വേണ്ടിയാവും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.